വിദ്യാർത്ഥികളെ സാഹിത്യപരമായി പരിപോഷിപ്പിക്കുവാൻ
വേണ്ടി ജെംസ് കോളേജിലെ വൈഖരി ലിറ്റററി ക്ലബ് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ വിദ്യാർത്ഥികൾ മുൻകൈയ്യെടുത്ത് മഷി 2K19 രജിസ്ട്രേഷനോടുകൂടി രാവിലെ 10 മണിയോടു കൂടി ആരംഭിച്ചു. കോളേജ് മാനേജ്മെൻറ് അംഗങ്ങളായ ഹംസ മാഷും വാസു മാഷും ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപന ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും നിരവധി കവിതാസമാഹാരങ്ങൾക് ഉടമയായ രമേശ് വട്ടിങ്ങാവിൽ സാറിന്റെ കാവ്യധാര വിദ്യാർത്ഥികളിൽ കവിതയെഴുതാനുള്ള വിത്തുകൾ പാകി. കായികപരവും യുക്തിപരവുമായ കളികളിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ ഉന്മേഷം പകർന്നു. സാഹിത്യപരമായ കഴിവുകൾ രചിക്കുവാനുള്ള വിശ്വാസം ഒരു ചാനൽ ഷോ പോലെയുള്ള അവതരണ ശൈലിയിലൂടെ രഘു സാറും നൗഫൽ സാറും പകർന്നു നൽകി. റിപ്പോർട്ട് അവതരണത്തിലൂടെയും മെഡിറ്റേഷൻ ലൂടെയും രണ്ടാംദിനം ആരംഭിച്ചു. എം ഇ എസ് മമ്പാട് കോളേജിലെ അധ്യാപകൻ രാജേഷ് മോൻജി സാഹിത്യമാകുന്നു എല്ലാ കലയുടെയും അടിസ്ഥാനം എന്ന ആശയം പകർന്ന് നൽകി. ടീച്ചറും എഴുത്തുകാരിയുമായ മായകൃഷ്ണൻ കഥയിലെ ആത്മാംശം ക്ലാസ്സ് ഓടുകൂടി സഹവാസ ക്യാമ്പിന് തിരശ്ശീല വീണു.

No comments:
Post a Comment