മഷി ക്യാമ്പ് 2k19

വിദ്യാർത്ഥികളെ സാഹിത്യപരമായി പരിപോഷിപ്പിക്കുവാൻ 
 വേണ്ടി ജെംസ് കോളേജിലെ വൈഖരി ലിറ്റററി ക്ലബ്‌  ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ വിദ്യാർത്ഥികൾ മുൻകൈയ്യെടുത്ത് മഷി 2K19  രജിസ്ട്രേഷനോടുകൂടി രാവിലെ 10 മണിയോടു കൂടി ആരംഭിച്ചു. കോളേജ് മാനേജ്മെൻറ് അംഗങ്ങളായ ഹംസ മാഷും വാസു മാഷും ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപന ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും നിരവധി കവിതാസമാഹാരങ്ങൾക് ഉടമയായ രമേശ് വട്ടിങ്ങാവിൽ സാറിന്റെ കാവ്യധാര വിദ്യാർത്ഥികളിൽ കവിതയെഴുതാനുള്ള വിത്തുകൾ പാകി. കായികപരവും  യുക്തിപരവുമായ കളികളിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ ഉന്മേഷം പകർന്നു. സാഹിത്യപരമായ കഴിവുകൾ രചിക്കുവാനുള്ള വിശ്വാസം ഒരു ചാനൽ ഷോ പോലെയുള്ള അവതരണ ശൈലിയിലൂടെ രഘു സാറും നൗഫൽ സാറും പകർന്നു നൽകി.  റിപ്പോർട്ട് അവതരണത്തിലൂടെയും മെഡിറ്റേഷൻ ലൂടെയും രണ്ടാംദിനം ആരംഭിച്ചു. എം ഇ എസ് മമ്പാട് കോളേജിലെ അധ്യാപകൻ രാജേഷ് മോൻജി  സാഹിത്യമാകുന്നു എല്ലാ കലയുടെയും അടിസ്ഥാനം എന്ന ആശയം പകർന്ന് നൽകി. ടീച്ചറും എഴുത്തുകാരിയുമായ മായകൃഷ്ണൻ കഥയിലെ ആത്മാംശം ക്ലാസ്സ് ഓടുകൂടി സഹവാസ ക്യാമ്പിന് തിരശ്ശീല വീണു.

spacer

"വാർത്തികം" cooming soon

നാലു  ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി തീർന്നു പോവുന്ന ക്യാമ്പസ്, സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകണം എന്ന ആഗ്രഹത്തിലൂടെ പിറവികൊണ്ടതാണ് വൈഖരി.....2017ൽ തുടങ്ങി ഇന്നേക്ക് രണ്ടു വർഷം തികയുന്ന വൈഖരി സാഹിത്യ ക്ലബ് കുന്നിൻ മുകളിൽ  തലയുയർത്തി നിൽക്കുന്ന ജെംസ്  ആർട്സ് ആൻഡ് സയൻസ്  കോളേജിൻറെ  വേറിട്ടൊരു കയ്യോപ്പാണ്. ചേറുക്കഥകളും വരകളും കുറികളും കുറിപ്പുകളുമെല്ലാം  സാഹിത്യം എന്ന ഒറ്റ നൂലിൽ കോർത്തിണക്കി വിവിധ തലങ്ങളിലെ വിഷയങ്ങൾ കൈകാര്യം ചെയുന്ന ഒരു ചെറു വൈജ്ഞാനിക ഗ്രന്ഥമാണ് "വാർത്തികം"

spacer

🖌🖌🎨🎨ബി ബ്രിയാബന്റെ കാൻവാസ്...🎨🎨🖌🖌


🖌🎨ബി ബ്രിയാബന്റെ കാൻവാസ്.🎨🖌

ബി ബ്രിയാബന്റെ മണ്ണിൽ ചിന്തിയത്,
ബ്രിട്ടോ അഭിമന്യുമാരുടെ ചോരയല്ല..
അവിടം സഖാവിൻ കഥ കേൾപ്പതില്ല
ചാരമായതു ചുവപ്പിൻ കൊടികളല്ല.
എറിഞ്ഞത് പകലന്തിയറിയാതെ നിറങ്ങളാൽ വരച്ചും കുറിച്ചും തീർത്ത ജീവിതം.
വരികളെ കൊന്ന കാവിയും
നിറങ്ങളെ ചുട്ടെരിച്ച ഹരിതാപടയും
ആശയങ്ങളേ കൊല്ലുന്ന മാർക്സിസവും
അറിയുക .....
തളരില്ല ഞങ്ങൾ
എരിയില്ല ഞങ്ങൾ
ആശയങ്ങൾ മരിക്കില്ല ഞങ്ങളിൽ.
ഞാൻ ഇനിയും തൂലികയേന്തും
ഞങ്ങൾ നിറങ്ങളെ കൊണ്ട്
വിപ്ലവങ്ങൾ കുറിച്ചിടും
ആശയങ്ങളേക്കൊണ്ട് ഞാൻ എന്ന
സത്യത്തേ വിളിച്ചോതും
എരിയുന്ന കനലിൽ കുരുത്ത എൻ ആയുധമാണ്
നിറം എന്ന കലാരൂപം
                   ✒✒ഹബി✒✒
NB :  2018 - 2019  കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന സി- സോൺ (ബി ബ്രിയാബ് )  കലോത്സവത്തിനിടയിൽ, കലയെ കൊല്ലുന്ന  ചില സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ വരികളാണ് ഇത്.
spacer

സ്ത്രീത്വം ആഘോഷിക്കാൻ ഒരു ദിനം


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, ഈ ഒരു ദിനത്തോട് മാത്രമല്ല എല്ലാ ദിനങ്ങളും അവളുടേതായ മാറാനുള്ള  കാലത്തിലേക്ക് ചെറിയൊരു സന്ദേശയാത്ര. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈഖരി ലിറ്റററി ക്ലബ്ബും അമൽഖാന MSW ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സംവാദ മത്സരത്തിലൂടെ സ്ത്രീത്വത്തിനു വിവിധതലങ്ങളെ അതിസൂക്ഷ്മമായി വിദ്യാർത്ഥികൾ വിലയിരുത്തി. മദർ തെരേസ മുതൽ മലാല വരെ കരസ്ഥമാക്കിയ ജീവിതവിജയ സന്ദേശങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ രചനകളിലൂടെ എല്ലാവരിലും എത്തിക്കാൻ സാധിച്ചു.'' ലിംഗസമത്വം കുടുംബത്തിൽനിന്നും ആരംഭിക്കണം.ആണെങ്കിൽ എന്തുകൊണ്ട്? അല്ലെങ്കിൽ എന്തുകൊണ്ട്?" എന്ന ചിന്തയിലേക്ക് ചോദ്യരൂപത്തിൽ ഉത്തരം കണ്ടെത്തിയുള്ള എഴുത്തു മത്സരവും സംഘടിപ്പിച്ചു. സ്ത്രീ എന്നതിൽ അഭിമാനം കൊണ്ട് വിദ്യാർത്ഥിനികൾ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി. രണ്ടാംവർഷ ക്ലബ്ബ് അംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം കുറിച്ചു.
spacer

വൈഖരി🖋📖📜🎞( Literary Club )


നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി തീർന്നു പോവുന്ന ക്യാമ്പസ്, സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകണം എന്ന ആഗ്രഹത്തിലൂടെ പിറവികൊണ്ടതാണ് വൈഖരി.
                   സാഹിത്യമാണ്  മറ്റെല്ലാ കലകളുടെയും അടിസ്ഥാനം. ചരിത്രത്തെ അറിയേണ്ടതു പോലും സാഹ്യത്യത്തിലൂടെയാണ്. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തിയെടുക്കുന്നതിനും, സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി 2017 നവംബർ 1ന് ജെംസ് കോളേജിൽ വൈഖരിക്ക് തിരശ്ശില ഉയർന്നു 
spacer