അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, ഈ ഒരു ദിനത്തോട് മാത്രമല്ല എല്ലാ ദിനങ്ങളും അവളുടേതായ മാറാനുള്ള കാലത്തിലേക്ക് ചെറിയൊരു സന്ദേശയാത്ര. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈഖരി ലിറ്റററി ക്ലബ്ബും അമൽഖാന MSW ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സംവാദ മത്സരത്തിലൂടെ സ്ത്രീത്വത്തിനു വിവിധതലങ്ങളെ അതിസൂക്ഷ്മമായി വിദ്യാർത്ഥികൾ വിലയിരുത്തി. മദർ തെരേസ മുതൽ മലാല വരെ കരസ്ഥമാക്കിയ ജീവിതവിജയ സന്ദേശങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ രചനകളിലൂടെ എല്ലാവരിലും എത്തിക്കാൻ സാധിച്ചു.'' ലിംഗസമത്വം കുടുംബത്തിൽനിന്നും ആരംഭിക്കണം.ആണെങ്കിൽ എന്തുകൊണ്ട്? അല്ലെങ്കിൽ എന്തുകൊണ്ട്?" എന്ന ചിന്തയിലേക്ക് ചോദ്യരൂപത്തിൽ ഉത്തരം കണ്ടെത്തിയുള്ള എഴുത്തു മത്സരവും സംഘടിപ്പിച്ചു. സ്ത്രീ എന്നതിൽ അഭിമാനം കൊണ്ട് വിദ്യാർത്ഥിനികൾ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി. രണ്ടാംവർഷ ക്ലബ്ബ് അംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം കുറിച്ചു.

No comments:
Post a Comment